2014 മാർച്ച് 26, ബുധനാഴ്‌ച

കൂർക്കം വലിയും സ്ലീപ്‌ അപ്നിയയും

റക്കത്തിനിടയിൽ ഉണ്ടാകുന്ന  കൂർക്കംവലിയോടു കൂടിയുള്ള ശ്വാസ തടസമാണ് ഒബ്സ്ട്രക്ടീവ് സ്ലീപ്‌ അപ്നിയ. ഈ അസുഖത്തെ പൊതുവിൽ അപ്നിയ ഹൈപ്പോപ്നിയ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
പത്തു സെക്കന്റിൽ കൂടുതൽ ശ്വാസം നിലച്ചു പോകുന്ന അവസ്ഥയാണ് അപ്നിയ. ഇത് കാരണം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാർബണ്‍ ഡൈ ഓക്സൈഡ് പുറത്തു പോകാതിരിക്കുകയും ചെയ്യുന്നു. തുടർന്ന് മസ്തിഷ്കം ഉണരുകയും ശ്വാസനാളി തുറക്കുകയും ശ്വസനം ആരംഭിക്കുകയും ചെയ്യുന്നു. ഇതിന്റെ ആവർത്തനം പലതവണ രോഗിയുടെ ശരിയായ ഉറക്കം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
Snoring-Treatment
രോഗബാധിതന് പകൽസമയത്ത് ഉറക്കം വരികയും തലവേദന ഉണ്ടാവുകയും ഒന്നിലും ശ്രദ്ധ കൊടുക്കാൻ സാധിക്കാതാവുകയും ചെയ്യുന്നു. ഒബ്സ്ട്രക്ടീവ് സ്ലീപ്‌ അപ്നിയ പുരുഷന്മാരിലാണ് കൂടുതൽ കാണപ്പെടുന്നത്. 3.5 ശതമാനം പുരുഷന്മാരിലും 1.5 ശതമാനം സ്ത്രീകളിലും ഈ രോഗം കണ്ടെത്തിപ്പോരുന്നുണ്ട്. എതു പ്രായക്കാർക്കും വരാമെങ്കിലും 40 വയസ്സിന് മുകളിലുള്ളവർക്കാന് കൂടുതലായി വരുന്നത്. അസുഖമുള്ളവരിൽ 70 ശതമാനം ആളുകളും അമിത വണ്ണക്കാരാണ്. ഒബ്സ്ട്രക്ടീവ് സ്ലീപ്‌ അപ്നിയ ഉള്ളവർക്ക് അമിത രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ഹൃദയാഘാതത്തിനും മഷ്തിഷ്ക്കാഘാതത്തിനും ഉള്ള സാധ്യത ഏറെയാണ്‌. ഇവർ വാഹനാപകടങ്ങളിൽ പെടുന്നതും സാധാരണയാണ്.

ലക്ഷണങ്ങൾ
  • ഉറക്കെയുള്ള കൂർക്കം വലി
  • പകൽ സമയത്തെ ഉറക്കം തൂക്കം
  • അമിത വണ്ണം
  • പകൽ വരുന്ന തലവേദന
  • അമിത ദേഷ്യം
  • ഓർമ്മക്കുറവ്‌
  • ശ്രദ്ധക്കുറവ്
  • വിഷാദ രോഗം
  • ലൈംഗിക ബന്ധത്തിനുള്ള താത്പര്യക്കുറവ്
  • ആണുങ്ങളിലെ ലൈന്ഗികോദ്ധാരണ ശേഷിക്കുറവ്
  • രാത്രിയിൽ ആവർത്തിച്ചു മൂത്രമൊഴിക്കാൻ എഴുന്നേല്ക്കുക 

Sleap Apnea-Solutions
അപകട സാധ്യതകൾ 
അമിത വണ്ണം: വണ്ണം കൂടുന്നത് അനുസരിച്ച് അപകട സാധ്യതയും കൂടുന്നു. പത്തു ശതമാനം ഭാരം കൂടിയാൽ ആറിരട്ടിയാണ് ഈ അസുഖം വരാനുള്ള സാധ്യത. 43 സെന്റി മീറ്ററിലോ അതിലധികമോ കഴുത്തിനു ചുറ്റളവുള്ള ആളുകളിൽ രോഗം വരാനുള്ള സാധ്യത ഏറുന്നുണ്ട്.സാധാരണ പുരുഷന്മാരിൽ ഇ അസുഖം കൂടുതലായി കാണപ്പെടുന്നത്.

 

ദുർ ഫലങ്ങൾ

രക്ത സമ്മര്ദ്ദം (സിസ്റ്റമിക് ഹൈപ്പർ ടെൻഷൻ)
പ്രമേഹം (ടൈപ്പ് റ്റു ടയബെടിക്ക് മെലിട്ടസ് )
ഹൃദയാഘാതം (മയോ കാർഡിയൽ ഇന്ഫർക്ഷൻ )
സ്ട്രോക്ക് (സെറിബ്രോ വാസ്കുലാർ അക്സിടന്റ്)
പൾമണറി ഹൈപ്പർ ടെൻഷൻ
അരിത്ത് മിയ (ഹൃദയത്തിലുണ്ടാകുന്ന താളപ്പിഴ)

പകൽ സമയങ്ങളിൽ ഉറക്കം തൂങ്ങുകയും രാത്രി ഉറക്കം കിട്ടാതാാവുകയും ചെയ്യുന്നു എങ്കിൽ സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിച്ച ശേഷം നല്ലൊരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുക.
എന്തെങ്കിലും സംശയങ്ങൾ തോന്നിയാൽ സ്ലീപ്‌ അപ്നിയ സെന്ററുകളുടെ സഹായം തേടുക. രാത്രിയിലെ ഉറക്കത്തെ ക്യാമറയുടെയും മറ്റും സഹായത്തോടെ പരിശോധിച്ച് അസുഖം കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

കൂർക്കം വലി അത്ര നിസ്സാര കാര്യല്ല  !!!